പ്ലസ് വണ്‍ സീറ്റുകൾ അപര്യാപ്തം : കേരള യൂത്ത്ഫ്രണ്ട് -ജേക്കബ്
1298740
Wednesday, May 31, 2023 4:04 AM IST
പാലക്കാട് : പ്ലസ് വണ്‍ സീറ്റുകൾ അപര്യാപ്തമെന്ന് കേരള യൂത്ത്ഫ്രണ്ട് -ജേക്കബ് യോഗം ആരോപിച്ചു. കഴിഞ്ഞ വർഷം എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വണിന് അപേക്ഷ സമർപ്പിച്ച കുട്ടികൾക്ക് അഡ്മിഷൻ കഴിഞ്ഞ് 85,000 കുട്ടികൾ പുറത്തായെന്ന് യോഗം ആരോപിച്ചു.
കേരള യൂത്ത് ഫ്രണ്ട് -ജേക്കബ് ജില്ലാ പ്രസിഡന്റ് ആൽബിൻ റെജി പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക്ക് ജോണ്‍ വേളൂരാൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പി.ടി. റഫീക്ക്, അഭിലാഷ്, നിഖിൽ റോയി തുടങ്ങിയവർ പ്രസംഗിച്ചു.