പ്രതിഷേധ മാർച്ചും ധർണയും
1298739
Wednesday, May 31, 2023 4:04 AM IST
മണ്ണാർക്കാട്: അലനല്ലൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ഏകാധിപത്യ, സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ സിപിഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ധർണ സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം പി. രഞ്ജിത്ത് അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗങ്ങളായ പി. മുസ്തഫ, വി. അബ്ദുൾ സലിം, വാർഡു മെന്പർമാരായ പി.എം. മധു ദിവ്യ മനോജ്, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.