കെപിഎസ്ടിഎ യാത്രയയപ്പ്
1298738
Wednesday, May 31, 2023 4:04 AM IST
അലനല്ലൂർ: മുപ്പത്തിയാറു വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പി. ഗിരിജ ടീച്ചർക്കു യാത്രയയപ്പ് നല്കി. കെപിഎസ്ടിഎ സബ് ജില്ല വൈസ് പ്രസിഡന്റ് പി.ദീപക് അധ്യക്ഷത വഹിച്ച സമ്മേളനം വിദ്യാഭ്യാസ ജില്ലാ ട്രഷറർ ബിന്ദു പി.ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ഉപജില്ല പ്രസിഡന്റ് വി. നൗഷാദ് ബാബു ഉപഹാര സമർപ്പണം നടത്തി. എം. ചന്ദ്രിക, പി. സജിത ടീച്ചർ, എം. ഹരിദേവ് തുടങ്ങിയവർ പ്രസംഗിച്ചു.