ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ആലത്തൂരിലും
1298462
Tuesday, May 30, 2023 12:46 AM IST
ആലത്തൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എടിഎം പദ്ധതിക്ക് ആലത്തൂരിൽ തുടക്കമായി.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് വാട്ടർ എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ഒരു രൂപ നാണയമിട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാൽ അഞ്ച് ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫ്ലെമി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ പങ്കെടുത്തു.