ഗുരുദേവ പ്രതിഷ്ഠയും മന്ദിര സമർപ്പണവും നാളെ
1298459
Tuesday, May 30, 2023 12:46 AM IST
വടക്കഞ്ചേരി: എസ്എൻഡിപി മാത്തൂർ ശാഖ യോഗത്തിൽ ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണവും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് അധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ ആമുഖപ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി അനുഗ്രഹപ്രഭാഷണം നടത്തും. പത്ര സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ്, ശാഖാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് സി. കുട്ടികൃഷ്ണൻ, സെക്രട്ടറി സി. സുരേഷ് എന്നിവർ പങ്കെടുത്തു.
മരങ്ങൾ വീണു ഗതാഗത തടസം
ആലത്തൂർ: ഇന്നലെ രാത്രി ഏഴിനു പെയ്ത മഴയിലും അതിശക്തമായ കാറ്റിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും പലയിടത്തും ഗതാഗതം തടസപ്പെട്ടു. താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പഴയ പോലീസ് സ്റ്റേഷനു സമീപം വേപ്പുമരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്കു വീണ് മാർഗതടസമുണ്ടായി.
താലൂക്ക് ഓഫീസ് കോന്പൗണ്ടിലെ മരത്തിന്റെ കൊന്പുകൾ ഒടിഞ്ഞുവീണ് സബ് ജയിൽ വഴിയിൽ തടസമുണ്ടായി. കാവശേരി ചുണ്ടക്കാട് സ്കൂൾ കോന്പൗണ്ടിലെ തെങ്ങ് കടപുഴകി തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് വീണു. ആലത്തൂർ ഫയർഫോഴ്സ് ടീമെത്തി നീക്കംചെയ്തു.