വൈറലായി എസ്പിസി സ്റ്റുഡൻസിന്റെ കരുതലും കൈത്താങ്ങും
1298186
Monday, May 29, 2023 12:15 AM IST
അഗളി: മന്ത്രിയുടെ അദാലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ കരുതലും കൈത്താങ്ങും ശ്രദ്ധേയമായതിനു പിന്നാലെ സോഷ്യൽ മീഡിയയിലും വൈറലാകുന്നു.
ഇക്കഴിഞ്ഞ 27ന് സർക്കാരിന്റെ പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും എന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് മുന്പാകെ പരാതി ബോധിപ്പിക്കാനെത്തിയ വീട്ടമ്മക്കാണ് എസ്പിസി സ്റ്റുഡന്റസ് കൈത്താങ്ങായത്.
കൈകുഞ്ഞുമായി തിരക്കിൽ പരാതി നല്കാനാകാതെ വലഞ്ഞ വീട്ടമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി അവർക്ക് വേണ്ട സൗകര്യങ്ങൾ സ്റ്റുഡന്റ് പോലീസ് ഒരുക്കിക്കൊടുത്തു.
അഗളി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റായ നിഷയുടെ സുരക്ഷയിൽ കുട്ടി മതിമറന്നു. കുഞ്ഞിന് ഇഷ്ട ഭക്ഷങ്ങൾ നല്കാനും നിഷയും കൂട്ടുകാരും മത്സരിച്ചു. ദൗത്യം പൂർത്തിയാക്കി മടങ്ങിവന്ന അമ്മക്കു കുഞ്ഞിനെ അമ്മക്ക് കൈമാറുന്പോൾ പിരിയാനാകാത്തവിധം കുഞ്ഞും എസ്പിസി കുട്ടികളും അടുത്തിരുന്നു.
കമ്മ്യുണിറ്റി പോലീസ് ഓഫീസർ മാരായ ടി.സത്യൻ, സിസിലി സെബാസ്ഷൻ എന്നിവരുടെ നേതൃത്വത്തിൽ അദാലത്ത് പരിപാടിക്ക് സഹായകമായി ഇരുപത്തി അഞ്ചു എസ്പിസി കുട്ടികളാണ് അണിനിരന്നത്.