കേന്ദ്രത്തിന്റേത് ചരിത്രത്ത വളച്ചൊടിക്കാനുള്ള ശ്രമം : എ.തങ്കപ്പൻ
1298181
Monday, May 29, 2023 12:14 AM IST
പാലക്കാട് : ചരിത്രത്ത ചിത്രവധം ചെയ്യാനുള്ള ഗൂഡശ്രമമാണ് കേന്ദ്ര സർക്കാരിന്റെതെന്നും സ്വാതന്ത്ര്യസമര ചരിത്രത്തെയും അതിനു നേതൃത്വം കൊടുത്ത നായകരെയും തമസ്ക്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് കർണ്ണാടകയുടെ സ്ഥിതി വരുമെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കെപിസിസി ഗാന്ധിദർശൻ സമിതി ജില്ലാ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കുത്തനൂർ അധ്യക്ഷത വഹിച്ചു.
വി.സി.കബീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, ട്രഷറർ പി.എസ്.മുരളീധരൻ, മുണ്ടൂർ രാജൻ, എം.ഷാജു, അബ്ദുൾ അസീസ്, പുതുശ്ശേരി ശ്രീനിവാസൻ, അശോകൻ വണ്ടാഴി, എം.സി.സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡൻറായി എം.ഷാജു , ജനറൽ സെക്രട്ടറിയായി മുണ്ടൂർ രാജൻ എന്നിവരെ തിരഞ്ഞെടുത്തു.