കോ​യ​ന്പ​ത്തൂ​ർ: ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, ക​രൂ​ർ, ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 40 ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി. കോ​യ​ന്പ​ത്തൂ​രി​ൽ ഗോ​ൾ​ഡ് വി​ൻ​സ്, പൊ​ള്ളാ​ച്ചി, സൗ​രി​പാ​ള​യം, റേ​സ്കോ​ഴ്സ്, തൊ​ണ്ടാ​മു​ത്തൂ​ർ തു​ട​ങ്ങി​യ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി. ഡി​എം​കെ നേ​താ​വ് സെ​ന്തി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ കോ​യ​ന്പ​ത്തൂ​രി​ലെ ഗോ​ൾ​ഡ് വി​ൻ​സ് ഏ​രി​യ​യി​ലു​ള്ള വീ​ട്ടി​ലും ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്തി​ല​ധി​കം ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്.