കെപിഎസ്ടിഎ ഭാരവാഹികൾക്ക് യാത്രയയപ്പ് നല്കി
1297919
Sunday, May 28, 2023 3:09 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് ദാറുന്നജാത്ത് യത്തീംഘാന ഹയർ സെക്കൻഡറി സ്കൂൾ കെപിഎസ്ടിഎ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം വിരമിക്കുന്ന കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റി സെക്രട്ടറി എം.വിജയരാഘവൻ, കെ.ഉമ്മുസൽമ എന്നിവർക്ക് യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാ കൗണ്സിൽ അംഗം സജീവ് ജോർജ് അധ്യക്ഷനായിരുന്നു.