ദിശ ജോബ് ഫെസ്റ്റ്
1297917
Sunday, May 28, 2023 3:09 AM IST
ആലത്തൂർ : തൊഴിൽ രഹിതരായ യുവാക്കൾക്ക് പുത്തൻ തൊഴിൽ സാധ്യതകളുമായി ദിശ ജോബ് ഫെസ്റ്റ് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്സ് പഠിച്ചിറങ്ങിയവർ വരെ തൊഴിൽ തേടിയെത്തി. വിവിധ ജോലികളിൽ മുൻ പരിചയമുള്ളവരും ആദ്യമായി തൊഴിലന്വേഷിച്ച് എത്തിയവരും അനവധിയായിരുന്നു.
ആലത്തൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ, സംസ്ഥാന സർക്കാർ, കേരള നോളഡ്ജ് എക്കോണമി മിഷൻ, സിഐഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്. 47 ലധികം കന്പനികൾ പങ്കെടുത്ത ഫെസ്റ്റിൽ 30 ലധികം പേർക്ക് ഓഫർ ലെറ്റർ കൈമാറി.
185 പേർ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഉദ്യോഗാർഥികൾക്ക് കെ.ഡി. പ്രസേനൻ എംഎൽഎ ഓഫർ ലെറ്റർ കൈമാറി. ദിശ പദ്ധതി കണ്വീനർ എ.ജ്യോതി കൃഷ്ണൻ അധ്യക്ഷനായി.
സാഗി സംസ്ഥാന നോഡൽ ഓഫീസർ അബ്ദുൾ ജബ്ബാർ അഹമ്മദ്, അസാപ്പ് ഇൻഡസ്ട്രി ഓണ് കാന്പസ് കോ-ഓർഡിനേറ്റർ പ്രസൂണ് മംഗലത്ത്, സിഐഐ പ്ലേസ്മെൻറ് ആൻഡ് റിക്രൂട്ട്മെന്റ് മാനേജർ ആദർശ് മോഹൻ, നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ഇന്ത്യ മാനേജിംഗ് ട്രസ്റ്റി കെ.സുകുമാരൻ, ബിഎസ്എസ് ഗുരുകുലം പ്രധാനാധ്യാപകൻ വിജയൻ വി.ആനന്ദ്, ബിഎസ്എസ് എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.