ബൊ​മ്മ​ൻ, ബെ​ല്ലി ദ​ന്പ​തി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലേ​ക്ക് ഒ​രു ആ​ന​ക്കു​ട്ടി കൂ​ടി
Sunday, March 26, 2023 6:54 AM IST
കോ​യ​ന്പ​ത്തൂ​ർ : ഓ​സ്കാ​റി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ബൊ​മ്മ​ൻ, ബെ​ല്ലി ദ​ന്പ​തി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലേ​ക്ക് ഒ​രു ആ​ന​ക്കു​ട്ടി കൂ​ടി എ​ത്തി. ധ​ർ​മ​പു​രി ജി​ല്ല​യി​ലെ പെ​ണ്ണ​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ന​ക്കു​ട്ടി ഒ​രാ​ഴ്ച​ത്തെ പ​രി​ച​ര​ണ​ത്തി​ന് ശേ​ഷം 17ന് ​മു​തു​മ​ല തെ​പ്പ​ക്കാ​ട് ബ്രീ​ഡിം​ഗ് സെ​ന്‍റ​ർ ക്യാ​ന്പി​ലെ​ത്തു​ക​യാ​യി​രു​ന്നു.

അ​മ്മ​യി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ ആ​ന​ക്കു​ട്ടി ബൊ​മ്മ​ൻ​ബെ​ല്ലി ദ​ന്പ​തി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ വ​ള​രാ​ൻ പോ​കു​ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​പ്രി​യ സാ​ഹു അ​റി​യി​ച്ചു.