നൂറ്റിപ്പതിനേഴിന്റെ മികവിൽ കടുക്കാംകുന്നം ജിഎൽപി സ്കൂൾ
1280431
Friday, March 24, 2023 12:34 AM IST
മലന്പുഴ : പാലക്കാട് ജില്ലയിലെ കടുക്കാംകുന്നം എന്ന കൊച്ചുഗ്രാമത്തിന്റെ സ്പന്ദനമായ സരസ്വതി ക്ഷേത്രം നൂറും കടന്ന് നൂറ്റിപ്പതിനേഴിന്റെ നിറവിലേക്ക്.
31ന് നടക്കുന്ന സ്കൂളിന്റെ നൂറ്റിപ്പതിനേഴാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്കുള്ള യാത്രയയപ്പും വൈകീട്ട് നാലിന് എൽപി സ്കൂൾ അങ്കണത്തിൽ നടക്കും.
സ്കൂളിലെ പൂർവവിദ്യാർഥികളും പിടിഎയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷവേളയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന ചെറുകഥയുടെ ഏകപാത്ര നാടകാവതരണവും നടക്കും.
വാർഷികാഘോഷം എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അധ്യക്ഷയാവും. സുമലത മോഹൻദാസ്, ബി.ബിനോയ്, അഞ്ജു ജയൻ, തോമസ് വാഴപ്പിള്ളിൽ, എം.മാധവദാസ്, രഞ്ജു കെ.സുനിൽ, എം.സുരേഷ്, ആർ.ശിവപ്രസാദ്, സി.എം. രാജാകൃഷ്ണൻ, എം.ജി. കൃഷ്ണദാസ്, ജി.പ്രസന്ന എന്നിവർ സംസാരിക്കും. വിരമിക്കുന്ന പ്രധാനാധ്യാപിക പി.ടി. ഷീബാദേവി മറുപടി പ്രസംഗം നടത്തും. കെ. ബിന്ദു റിപ്പോർട്ട് അവതരിപ്പിക്കും. എം.അന്പിളി നന്ദി പറയും.