അധ്യാപകനായി മന്ത്രി; ശാസ്ത്രീയ കൃഷിരീതി അഭ്യസിച്ച് കർഷകർ
1279257
Monday, March 20, 2023 12:41 AM IST
വണ്ടിത്താവളം : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കതിർ കാർഷിക ക്ലബുകളിൽ നിന്നുള്ള യുവ കർഷകർക്കായി ശാസ്ത്രീയ കൃഷി രീതിയുടെ പ്രദർശനം സംഘടിപ്പിച്ചു.
ജില്ലയിലെ പ്രമുഖ കർഷകനും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നടന്ന യുവ കർഷകരുമായുള്ള കാർഷിക മേഖലയെ പരിചയപ്പെടുത്തുക പരിപാടിയിൽ മന്ത്രി യുവാക്കളുമായി ചർച്ച നടത്തി.
കാർഷിക മേഖലയിലെ വിവിധ വിളകളിൽ പരന്പരാഗതവും ശാസ്ത്രീയവുമായ കൃഷി രീതിയും അവലംബിക്കേണ്ട മാർഗങ്ങളും രീതിയും പകർന്നു നല്കി.
കർഷകൻ മണ്ണിനെയറിഞ്ഞു കൃഷി ചെയ്യണമെന്നും കാർഷിക മേഖലയിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് മിനിമം താങ്ങുവില ലഭിക്കുമെങ്കിൽ കൃഷി ആദയ കരമാവുകയും യുവ കർഷകരുടെ പങ്കാളിത്വം കാർഷിക മേഖലയിൽ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ സാധ്യതകൾ കണ്ടെത്തി പുതിയ കൃഷി അവലംബിക്കുയും കാർഷിക ഉല്പന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉണ്ടാക്കാനും കൃഷിയിൽ മികച്ച പരീക്ഷണങ്ങൾ നടത്തി വിജയകരമാക്കാനും കർഷകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മ ജലകണിക ജലസേചന മാർഗങ്ങൾ, ഫ്രിഷസൻ ഫാംമിംഗ് കൃഷിരീതി പോലുള്ള മോഡണ് കൃഷി രീതിയും യുവ കർഷകർക്ക് മന്ത്രി പരിചയപ്പെടുത്തി. തുടർന്ന് കന്പാലത്തറയിലുള്ള ആഗ്രോ പോസസിംഗ് സെന്റർ, ഹൈസൻസിറ്റി മാവിൻ തോട്ടം എന്നിവ സന്ദർശിച്ചു. തുടർന്നു നന്ദിയോട് അദ്വൈത ആശ്രമത്തിലെ വിജയകുമാർ നാരായണന്റെ കൃഷിയിടത്തിലെ അക്വോപോണിക്ക് കൃഷി രീതിയും അവയിലൂടെ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൃഷിയും സുഭിക്ഷമായ മത്സ്യകൃഷിയും അനന്ത സാധ്യതകളും പരിചയപ്പെടുത്തി.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെന്പർ ഷെനിൻ മന്ദിരാട്, ജില്ലാ ഓഫീസർ ഉദയകുമാരി നേതൃത്വം നല്കി.