ഉൗർജസംരക്ഷണ ബോധവത്കരണ ശില്പശാല ശ്രദ്ധേയമായി
1264461
Friday, February 3, 2023 12:30 AM IST
ചിറ്റൂർ :സംസ്ഥാന സർക്കാർ എനർജി മാനേജ്മെന്റ് സെന്റും സെന്റർ ഫോർ എൻവയോണ്മെന്റ് ആന്റ് ഡെവലപ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഉൗർജ സംരക്ഷണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്ന ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ് കെ.എൽ. കവിത നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സണ് എച്ച്. ഹരിത അധ്യക്ഷയായി.
ഇരുപത്തിരണ്ട് വാർഡുകളിൽ നിന്നായി നൂറോളം കുടുംബശ്രീ പ്രവർത്തകരും എൻഎസ്എസ് വോളണ്ടിയർമാരും വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുത്തു.
പങ്കെടുത്തവർക്ക് എൽഇഡി ബൾബുകൾ വിതരണം ചെയ്തു. ചിറ്റൂർ നിയോജക മണ്ഡലത്തിനു വേണ്ടി ഗവണ്മെന്റ് കോളേജ് ചിറ്റൂരിലെ എൻവിയോണ്മെന്റ് ക്ലബ്ബാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.