വടക്കഞ്ചേരിയിൽ ഹോട്ടൽ തൊഴിലാളികൾക്ക് ആരോഗ്യ ശുചിത്വ ബോധവത്്കരണ ക്ലാസ്
1264144
Thursday, February 2, 2023 12:33 AM IST
വടക്കഞ്ചേരി: മേഖലയിലെ ഹോട്ടൽ തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ബോധവത്ക്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാന്പും നടത്തി.
വടക്കഞ്ചേരിയിൽ നടത്തിയ ക്യാന്പിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണംചെയ്യാനുള്ള നടപടികളും ഇതോടനുബന്ധിച്ച് പൂർത്തിയാക്കി.
മേഖലയിലെ 280 ഓളം ഹോട്ടൽ തൊഴിലാളികളാണ് വടക്കഞ്ചേരിയിലെ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുത്തത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സലീം അധ്യക്ഷത വഹിച്ചു.
ഫുഡ് സേഫ്ടി ഓഫീസർ ഡോ.അനുജോസഫ്, ഹെൽത്ത് സൂപ്രവൈസർ എം.നാരായണൻ എന്നിവർ ബോധവത്ക്കരണ ക്ലാസ് നടത്തി.
കെഎച്ച്ആർഎ വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി പി.ജി. ഗോപിനാഥ്, കെഎച്ച്ആർഎ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കുഞ്ചപ്പൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി പി.ബാലമുരളി, എ.അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.