കൊ​യ്നോ​ണി​യ -2022 എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ഇ​ന്ന്
Saturday, December 10, 2022 1:10 AM IST
പാ​ല​ക്കാ​ട് : ഒ​ല​വ​ക്കോ​ട് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​യ കൊ​യ്നോ​ണി​യ 2022 ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഇ​ന്നു ന​ട​ക്കും.
സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ചിന് വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള പാ​പ്പാ വേ​ഷ​ധാ​രി​ക​ൾ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽഅ​ണി​നി​ര​ക്കും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ച​ർ​ച്ച് വി​കാ​രി ഫാ. മാ​ത്യു ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​കും.
മു​ഖ്യാ​തി​ഥി​യാ​യ പാ​ല​ന ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​ വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കും.
വി​വി​ധ പ​ള്ളി അം​ഗ​ങ്ങ​ളാ​യ വി​വാ​ഹ​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചും അ​ൻ​പ​തും വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്കും.
ഛത്തീ​സ്ഗ​ഡി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ൻ മു​ഹ​മ്മ​ദ് ഹ​ക്കീ​മി​നെ പ​രി​പാ​ടി​യി​ൽ അ​നു​സ്മ​രി​ക്കും. ഫാ.​ മാ​ത്യു വാ​ഴ​യി​ൽ, ഫാ.​ഗീ​വ​ർ​ഗീ​സ് കോ​ടി​യാ​ട്ട്, ഫാ. ഫി​ലി​പ്പ് പി. ​മാ​ത്യു, ഫാ.​ സാ​ജു മു​ട്ട​ത്താ​ൻ, ഫാ.​ വി​മ​ൽ ആ​രോ​ഗ്യ​രാ​ജ്, ഫാ.​ ഗീ​വ​ർ​ഗീ​സ് താ​ണി​ക്കു​ളം, ഫാ. ​ജി​തി​ൽ വേ​ലി​ക്ക​ക​ത്ത്, ഫാ.​ സി​ജോ കാ​രി​ക്കാ​ട്ടി​ൽ, ഫാ.​അ​ശ്വി​ൻ ക​ണ​ി​വ​യ​ലി​ൽ, ഫാ.​ഷി​നു എ​ബ്ര​ഹാം എ​ന്നീ വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കും.