കാരമട ഗുഡ് ഷെപ്പേർഡ് ട്രെയിനിംഗ് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും
1418498
Wednesday, April 24, 2024 6:26 AM IST
കോയന്പത്തൂർ : കാരമട ഗുഡ് ഷെപ്പേർഡ് സോഷ്യൽ സെന്ററിനോടനുബന്ധിച്ചു പുതുതായി പണി തീർത്ത ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് നിർവഹിച്ചു.
പാലക്കാട് സെറാഫിക് പ്രൊവിൻസിന്റെ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, കരമട ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ.ജോർജ് ആലപ്പാട്, ഇറ്റലിയിൽ സേവനമനുഷ്ഠിക്കുന്ന ഫാ. ദേവസഹായരാജ്, സിസ്റ്റർ ദീപ്തി എഫ്സിസി എന്നിവർ പ്രസംഗിച്ചു. ഗുഡ് ഷെപ്പേർഡ് ഡയറക്ടർ ജനറൽ സിസ്റ്റർ അനില മാത്യു സ്വാഗതവും സിസ്റ്റർ നോബിൾ നന്ദിയും പറഞ്ഞു.