എസ്ഐ - അഭിഭാഷക തർക്കം : എസ്ഐക്കെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി
1418502
Wednesday, April 24, 2024 6:26 AM IST
ആലത്തൂർ: എസ്ഐ ആയിരുന്ന വി.ആർ. റനീഷിനെതിരെ അഡ്വ.അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജി ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി തള്ളി.
വാഹനാപകട കേസിൽ ഉൾപ്പെട്ട വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി ചെന്ന അഭിഭാഷകനോട് വാഹനം നൽകാതെ അന്നത്തെ എസ്ഐ ആയിരുന്നു വി.ആർ. റനീഷ് മോശമായി സംസാരിച്ചു എന്നതായിരുന്നു സംഭവം.
ഇൗ സംഭവത്തിൽ അഡ്വ. അക്വീബ് സുഹൈൽ എസ്.ഐ. റനീഷിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് തള്ളിയത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസ് സ്റ്റേഷനിലെ അന്നത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കോടതി പരിശോധിച്ച ശേഷമായിരുന്നു നടപടി. എസ്ഐ വി.ആർ. റനീഷിന് വേണ്ടി അഡ്വ.സുധീഷ് കെ.മേനോൻ, അഡ്വ.ആർ.ബി. ലോയ്ഡ് എന്നിവരാണ് ഹാജരായത്.