100 കി​ലോ​ ചെ​മ്പുക​ന്പികൾ മോ​ഷ്ടിച്ച പ്രതി പിടിയിൽ
Wednesday, April 24, 2024 6:26 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ​ക്കാ​യി സ്റ്റോ​ക്ക് റൂ​മി​ൽ സൂ​ക്ഷി​ച്ച ചെ​ന്പു​ക​ന്പി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ല്കു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​സ് കോ​ഴ്സ് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ലം​ബ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​യ​ദാ​സ് (28) ആ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി.

85,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ ചെ​മ്പു​ക​മ്പി മോ​ഷ്ടി​ച്ച് വി​റ്റ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.