സുവർണ ജൂബിലി ആഘോഷവും തിരുനാൾ ആഘോഷവും
1418504
Wednesday, April 24, 2024 6:26 AM IST
അലനല്ലൂർ: എടത്തനാട്ടുകര പൊൻപാറ ഉപ്പുകുളം സെന്റ് വില്യംസ് ഇടവക ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷവും തിരുനാൾ ആഘോഷവും ആരംഭിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരുനാൾ ആഘോഷത്തിന് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് കാർമികത്വം വഹിച്ചു.
തിരുനാൾ കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്ക് എമരിറ്റസ് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പിതാവ് കാർമികത്വം വഹിച്ചു.
സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിവിധ തിരുക്കർമങ്ങൾക്ക് മുൻ വികാരിമാർ കാർമികത്വം വഹിക്കും. മുൻ വികാരിമാരായിരുന്ന ഫാ. ജോർജ് മാളിയേക്കൽ, ഫാ. ഷാജി പണ്ടാരപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ താമരശേരി, ഫാ. നെൽസൺ നെടുംപുറത്ത്, ഫാ.ആൻസൺ മേച്ചേരി, ഫാ. വിൻസെന്റ് ഒല്ലൂക്കാരൻ, ഫാ. റോബി കൂന്താനിയിൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 28ന് വൈകീട്ട് 3.30ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രധാന തിരുനാൾ കുർബാന നടക്കും.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. മണ്ണാർക്കാട് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴ, ഫാ. ജോയ്സൺ ആക്കപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ വാദ്യഘോഷങ്ങൾ, ആകാശ വിസ്മയം, ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ 29ന് ഉച്ചകഴിഞ്ഞ് 4.30ന് വിശുദ്ധ കുർബാനയും പരേതാനുസ്മരണവും നടക്കും. ഫാ. ക്ലീറ്റസ്റ്റ് കിഴക്കൂടൻ കാർമികത്വം വഹിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് ഫാ. ധനേഷ് കാളൻ, ജൂബിലി കൺവീനർമാരായ സജി കരിയിൽ, ബാബു വെട്ടത്ത്കാവിൽ, ബേബി മാത്യു കലയമലയിൽ, സണ്ണി കരിന്തകരക്കുന്നേൽ, കൈക്കാരന്മാരായ സോജി കരിയിൽ, തോമസ് കാഞ്ഞിരത്തും കുന്നേൽ, പബ്ലിസിറ്റി കൺവീനർ ഷാജി കരിമ്പിൽ എന്നിവർ നേതൃത്വം വഹിക്കും.