എൻഡിഎ സ്ഥാനാർഥിയുടെ കലാശക്കൊട്ട് ചിറ്റൂരിൽ
1418674
Thursday, April 25, 2024 1:34 AM IST
ചിറ്റൂർ: ചിറ്റൂരിനെ ആവേശത്തിലാഴ്ത്തി എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസുവിന്റെ കലാശക്കൊട്ട്. ഉച്ചയ്ക്കുശേഷം മൂന്നിനു കൊഴിഞ്ഞാമ്പാറയിൽനിന്നും പ്രവർത്തകർ നൂറോളം ബൈക്കുകളിലായി കച്ചേരിമേട്ടിൽ എത്തി. അവിടെനിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ അണിക്കോട് ജംഗ്ഷനിൽ നടന്ന കലാശക്കൊട്ടിൽ പങ്കാളികളായി.
ലോക്സഭാ കൺവീനർ അനീഷ് ഇയ്യാൽ, കോ-കൺവീനർ എ.കെ. ഓമനക്കുട്ടൻ, സംസ്ഥാനസമിതി അംഗം ഉല്ലാസ് ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ബാലകൃഷ്ണൻ , സി.എസ്. ദാസ്, തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ. രാജേഷ് , പി.വേണു, ജില്ലാ സെക്രട്ടറിമാരായ എം. സുരേന്ദ്രൻ, സുമതി സുരേഷ്, ധന്യ രാമചന്ദ്രൻ, എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.