ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂർണം
Thursday, April 25, 2024 1:34 AM IST
പാലക്കാട്: നാളെ ​ലോക്സഭാ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ​യു​ള​ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ഡോ.എ​സ്. ചി​ത്ര അ​റി​യി​ച്ചു. മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് ഉ​ള്ള​ത്. പാ​ല​ക്കാ​ട് ലോ​ക്‌​സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റേത് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​റും ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റേത് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ എഡിഎ​മ്മു​മാ​ണ് വ​ര​ണാ​ധി​കാ​രി​ക​ള്‍.

ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചും പാ​ല​ക്കാ​ട് പ​ത്തും സ്ഥാ​നാ​ര്‍​ഥിക​ളാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജി​ല്ല​യി​ല്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പുക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റി​ംഗ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഡിആ​ര്‍ഡിഎ ഹാ​ളി​ല്‍ വെ​ബ്കാ​സ്റ്റി​ംഗ് നി​രീ​ക്ഷ​ണം ന​ട​ക്കും.

2485 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ള്‍

ജി​ല്ല​യി​ല്‍ രണ്ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2485 പോ​ളിംഗ് ബൂ​ത്തു​ക​ളി​ലാ​യാ​ണ് പോ​ളി​ംഗ് ന​ട​ക്കു​ന്ന​ത്. ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1156, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1486 വീ​തം പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം 181, ത​രൂ​ര്‍ - 148, നെ​ന്മാ​റ - 171, ചി​റ്റൂ​ര്‍ - 156 ബൂ​ത്തു​ക​ളും ചേ​ല​ക്ക​ര - 177, വ​ട​ക്കാ​ഞ്ചേ​രി - 181, കു​ന്നം​കു​ളം - 174 ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്.

പാ​ല​ക്കാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പ​ട്ടാ​മ്പി നി​യോ​ജ​ക​മ​ണ്ഡ​ലം - 162, ഷൊ​ര്‍​ണൂ​ര്‍ - 208, ഒ​റ്റ​പ്പാ​ലം - 211, കോ​ങ്ങാ​ട് - 172, മ​ണ്ണാ​ര്‍​ക്കാ​ട് - 180, മ​ല​മ്പു​ഴ - 216, പാ​ല​ക്കാ​ട് - 180 വീ​തം മ​ണ്ഡ​ല​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. പൊ​ന്നാ​നി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 155 ബൂ​ത്തു​ക​ളും ര​ണ്ട് ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ളു​മാ​ണ് സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

128 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍

ജി​ല്ല​യി​ല്‍ 128 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഈ ​ബൂ​ത്തു​ക​ളി​ലേ​ക്ക് 71 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ആ​റ്, മ​ണ്ണാ​ര്‍​ക്കാ​ട് 53, മ​ല​മ്പു​ഴ 28, ഷൊ​ര്‍​ണൂ​ര്‍ എ​ട്ട്, ഒ​റ്റ​പ്പാ​ലം നാ​ല്, പാ​ല​ക്കാ​ട് ഏ​ഴ്, ത​രൂ​ര്‍ 12, നെ​ന്മാ​റ 10 വീ​തം ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 58 മാ​വോ​യി​സ്റ്റ് ഭീ​ഷണി​യു​ള്ള​തും 70 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളു​മാ​യി ഇ​വ​യെ തി​രി​ച്ചി​ട്ടു​ണ്ട്.

സു​ര​ക്ഷയ്ക്ക് 3000 ല്‍ ​അ​ധി​കം
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

ജി​ല്ല​യി​ലാ​കെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 3000 ല​ധി​കം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍, 2000 സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യും സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ക​രും ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ജി​ല്ല​യു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഫോ​ഴ്‌​സ് ഡി​പ്ലോ​യി​മെ​ന്‍റ് പ്ലാ​ന്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ
വി​ത​ര​ണം ഇ​ന്ന്

ജി​ല്ല​യി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ക്കും. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ത​ത് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ല​ക്ട​റ​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍

തൃ​ത്താ​ല- പ​ട്ടാ​മ്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ് (ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​പ്ഷ​ന്‍ ), മ​ല​പ്പു​റം (കൗ​ണ്ടിം​ഗ്). പ​ട്ടാ​മ്പി- പ​ട്ടാ​മ്പി ശ്രീ​നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ള​ജ്. ഷൊ​ര്‍​ണൂ​ര്‍- എ​ൽ​എ​സ്എ​ൻ സ്കൂ​ൾ, ഒ​റ്റ​പ്പാ​ലം. ഒ​റ്റ​പ്പാ​ലം- എ​ൻ​എ​സ്എ​സ് ട്രെ​യ്നിം​ഗ് കോ​ള​ജ്, ഒ​റ്റ​പ്പാ​ലം. കോ​ങ്ങാ​ട്- വ്യാ​സ വി​ദ്യാ​പീ​ഠം, ക​ല്ലേ​ക്കാ​ട്. മ​ണ്ണാ​ര്‍​ക്കാ​ട്- ഡി​എ​ച്ച്എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നെ​ല്ലി​പ്പു​ഴ. മ​ല​മ്പു​ഴ, പാ​ല​ക്കാ​ട്- ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്. ത​രൂ​ര്‍- ജി​ജി​എ​ച്ച്എ​സ്എ​സ്, ആ​ല​ത്തൂ​ര്‍. ചി​റ്റൂ​ര്‍, നെ​ന്മാ​റ- ഗ​വ. കോ​ള​ജ്, ചി​റ്റൂ​ര്‍. ആ​ല​ത്തൂ​ര്‍- എ​എ​സ്എം​എം സ്കൂ​ൾ, ആ​ല​ത്തൂ​ര്‍. ചേ​ല​ക്ക​ര, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി - തൃ​ശൂ​ര്‍ (ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​പ്ഷ​ന്‍ ), ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട് (കൗ​ണ്ടിം​ഗ്).