വ്യാജപോലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
1418499
Wednesday, April 24, 2024 6:26 AM IST
കോയമ്പത്തൂർ: വ്യാജ പോലീസ് ചമഞ്ഞ് ഹോട്ടൽ ഉടമകളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. മംഗലം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണെന്ന് തെറ്റിധരിപ്പിച്ച് ഹോട്ടൽ ഉടമയിൽ നിന്ന് ഗൂഗിൾ പേ വഴിയാണ് പ്രതി പണം തട്ടാൻ ശ്രമിച്ചത്.
അന്നൂർ പുത്തുറൈ സ്വദേശി ശേഖർ (31) ആണ് പണം തട്ടാൻ ശ്രമിച്ചത്.ഹോട്ടൽ ഉടമ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.