വോട്ടിന്റെ പ്രാധാന്യം: അഗളിയിൽ വിദ്യാർഥികളുടെ ഫ്ളാഷ് മോബ്
1418197
Tuesday, April 23, 2024 12:45 AM IST
അഗളി: കുടുംബശ്രീയുടെയും ദിശ പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം കൊട്ടിയം ഡോൺബോസ്കോ കോളജിലെ സോഷ്യൽ വർക്ക് ബിരുദവിദ്യാർഥികൾക്കായി നടത്തിയ ഗ്രാമീണ പഠന ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങളിൽ വോട്ടിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് അഗളി ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
വോട്ടവകാശം പൗരാവകാശം, എന്റെ വോട്ട് എന്റെ രാജ്യത്തിന് തുടങ്ങിയ സന്ദേശങ്ങളാണ് പ്രചരിപ്പിച്ചത്.
കുടുംബശ്രീ അട്ടപ്പാടി സ്പെഷൽ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. ജോമോൻ ഉദ്ഘാടനം ചെയ്തു.
ദിശ പാലക്കാട് വൈസ് പ്രസിഡന്റ് ഒ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ. അലക്സ്, അലീന ബിജു എന്നിവർ പ്രസംഗിച്ചു. ദിശ പാലക്കാട് സെക്രട്ടറി എസ്. അബ്ദുൾ റഹ്മാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പി. സജീവ് നന്ദിയും പറഞ്ഞു.