അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ
1418198
Tuesday, April 23, 2024 12:45 AM IST
പാലക്കാട് : കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ മണലി ബൈപാസിൽ സർവീസ് സ്റ്റേഷനിൽനിന്നും 2022 ഒക്ടോബർ മാസം ഹ്യുണ്ടായ് ഇയോണ്‍ കാർ കളവ് നടത്തിയ കേസിലെ പ്രതിയെ ഷൊർണൂർ പോലീസ് പിടികൂടി.
ഒറ്റപ്പാലം ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന പുത്തൻപറന്പിൽ എടത്വ തലവാടി ആലപ്പുഴ സ്വദേശിയായ വിനോദ് എന്ന വിനോദ് മാത്യുവിനെയാണ് പാലക്കാട് കസബ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വിവിധ സ്റ്റേഷനുകളിൽ 18 കളവുകളാണ് രണ്ടുവർഷത്തിനിടെ നടത്തിയിരിക്കുന്നത്.
കേരളത്തും പുറത്തുമായി നിരവധി വാഹനമോഷണക്കേസുകളിൽ പ്രതിയാണ് വിനോദ് മാത്യു.
പ്രതിക്കൊപ്പം മറ്റൊരു കുപ്രസിദ്ധ കാർമോഷ്ടാവുകൂടി സഹായത്തിനുണ്ട്.
പ്രതിയെയും കൊണ്ട് വില്പന നടത്തിയ സ്ഥലത്തുപോവുകയും വാഹനം വാങ്ങിയ ആളെക്കുറിച്ച് അന്വേഷിച്ചതിൽ ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും നിരവധി കേസിലെ പ്രതിയാണെന്നു വ്യക്തമായിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐപിഎസ്, പാലക്കാട് എഎസ്പി അശ്വതി ജിജി ഐപിഎസ്, കസബ ഇൻസ്പെക്ടർ വി. വിജയരാജൻ എന്നിവരുടെ നിർദേശപ്രകാരം കസബ എസ്ഐമാരായ എച്ച്. ഹർഷാദ്, എ. ജതി, സീനിയർ പോലീസ് ഓഫീസർ ആർ. രാജീദ് എന്നിവരാണ് കേസ് അന്വേഷണം നടത്തുന്നത്.