തണൽമരങ്ങൾ മുറിക്കാതിരിക്കാൻ ബദൽമാർഗം തേടി ഹൈവേ വകുപ്പ്
1418199
Tuesday, April 23, 2024 12:45 AM IST
കോയമ്പത്തൂർ: അന്പ്രാംപാളയം മുതൽ പൊള്ളാച്ചി സേതുമട വരെയുള്ള 16 കിലോമീറ്റർ റോഡരിക് ഹരിതാഭമാക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റാനൊരുങ്ങുന്നു.
അപകടസാധ്യതയുള്ള മേഖല വിപുലീകരിക്കാൻ ലക്ഷ്യമിട്ട് താത്തൂർ ജംക്ഷനിലെ റോഡ് നവീകരണപദ്ധതിക്കായാണ് മരങ്ങൾ മുറിക്കാൻ തീരുമാനം.
ജംഗ്ഷന്റെ ഇരുവശങ്ങളിലുമായി 200 മീറ്റർ വീതിയിൽ രണ്ടുവരിപ്പാത നിർമിക്കാനാണ് 2.2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി. എന്നാൽ ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി ഇടപെട്ട് മരങ്ങൾ മുറിക്കാതിരിക്കാൻ ഹൈവേ വകുപ്പിന് നിർദേശം നൽകി. പദ്ധതി പുനഃപരിശോധിക്കുമെന്നും തണൽ മരങ്ങൾ സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഉടൻ പരിശോധിക്കുമെന്നും ഹൈവേ വകുപ്പ് അധികൃതർ ഉറപ്പുനൽകി.