പ്രീമിയർ ക്രിക്കറ്റ് ലീഗ് : ബിഎൻഐ അച്ചീവേഴ്സ് ജേതാക്കാൾ
1418200
Tuesday, April 23, 2024 12:45 AM IST
പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയായ ബിഎൻഐയുടെ പാലക്കാട് റീജിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രീമിയർ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അച്ചീവേഴ്സ് ചാപ്റ്റർ ജേതാക്കളായി. പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്പതു ചാപ്റ്ററുകൾ പങ്കെടുത്തു.
രണ്ടുദിവസം നീണ്ടുനിന്ന മത്സരത്തിൽ ഉജ്വല പോരാട്ടത്തിനൊടുവിൽ ഫൈനലിലെത്തിയ ചാന്പ്യൻസ് ചാപ്റ്ററിനെ പരാജയപ്പെടുത്തിയാണ് അച്ചീവേഴ്സ് ചാപ്റ്റർ ട്രോഫി കരസ്ഥമാക്കിയത്.
വിജയികൾക്കു ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൽസലാം, ഇംപ്രഷൻസ് ഓഫ് പ്രിന്റിംഗ് ഉടമ പ്രമോദ് ശിവദാസ്, സംഘാടക സമിതി ചെയർമാൻ സിയാവുദ്ദീൻ പുലവർ, ബിഎൻഐ ഇന്ത്യ റീജണൽ അംബാസിഡർ നിഖിൽ കൊടിയത്തൂർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.