വേനലവധിക്ക് കോവൈ കുറ്റാലത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്
1417986
Monday, April 22, 2024 1:24 AM IST
കോയമ്പത്തൂർ: വേനൽ അവധി ആഘോഷിക്കാനായി കോയമ്പത്തൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്ക്. കോവൈ കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ സഞ്ചാരികളുടെ തിരക്കാണ്. വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ ഏറെ നേരം കുളിച്ചാസ്വദിക്കുന്നു.
വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തിരക്കുമൂലം കഴിഞ്ഞ ദിവസം കുറ്റാലത്തേക്ക് അധിക വാഹന സർവീസുകൾ നടത്തി. രണ്ടായിരത്തിലധികം പേർ ദിവസവും കോവൈ കുറ്റാലം വെള്ളച്ചാട്ടം കാണാനെത്തുന്നതായി വനംവകുപ്പ് അറിയിച്ചു.