കൗതുകക്കാഴ്ചയായി ഒരു തണ്ടിലെ മൂന്ന് പനങ്കുലകൾ
1418503
Wednesday, April 24, 2024 6:26 AM IST
ചിറ്റൂർ : ഒരു തണ്ടിൽ മൂന്നു പനനൊങ്കു കുലയിട്ടത് കൗതുകമായി. വണ്ടിത്താവളത്ത് വില് പനയ്ക്ക് വാഹനത്തിൽ എത്തിച്ച പനനൊങ്കിലാണ് മൂന്നു കുലകൾ ഒരു തണ്ടിൽ കണ്ടെത്തിയത്.
വെയിൽ ശക്തമായതോടെ വാഹനയാത്രക്കാർ വഴിയോര ശീതളപാനീയ വില്പനപോലെത്തന്നെ പനനൊങ്കിനേയും ആശ്രയിക്കുന്നുണ്ട്. പ്രദേശത്ത് കൂടുതൽ പനകൾ ഉണ്ടെങ്കിലും നൊങ്കുകുലകൾ വെട്ടിയിറക്കുന്നത് ഏറെ ശ്രമകരമാണ്. തമിഴ്നാട് വ്യാപാരികൾ താലൂക്കിലെത്തി വൻതോതിൽ വില്പനയ്ക്കായി പനനൊങ്കു കൾ കൊണ്ടുപോകാറുണ്ട്.