ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു കർശന സം​വി​ധാ​നം
Friday, April 26, 2024 1:53 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ വെ​ബ്കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും ല​ഭി​ക്കും. അ​ത് നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ള്ള​വോ​ട്ട് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ലു​ട​ന്‍ നി​യ​മ പ്ര​കാ​ര​ം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 23,15,990 വോ​ട്ട​ര്‍​മാ​ര്‍

പാ​ല​ക്കാ​ട്: വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ​യു​ള​ള​ത് 23,15,990 വോ​ട്ട​ര്‍​മാ​ര്‍. ഇ​തി​ല്‍ 11,31,562 പു​രു​ഷ​ന്മാ​രും 11,84,406 സ്ത്രീ​ക​ളും 22 ട്രാ​ന്‍​സ് വ്യ​ക്തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ല​മ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത്. 2,13,681 പേ​ര്‍. 1,69,824 പേ​രു​ള്ള ത​രൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് കു​റ​വ് വോ​ട്ട​ര്‍​മാ​രു​ള്ള​ത്.

സ്‌​ട്രോം​ഗ് റൂ​മും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വും വി​ക്ടോ​റി​യയില്‍

പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ര്‍ ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​ള്‍ ചെ​യ്ത വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്‌​ട്രോം​ഗ് റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തും പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജാ​ണ്. കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും പോ​ലീ​സി​ന്‍റെ​യും സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും.