ത​മി​ഴ്നാ​ട്ടി​ൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന
Monday, April 22, 2024 1:24 AM IST
കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ള​മു​ള്ള വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, ട്രി​ച്ചി, മ​ധു​ര, സേ​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ മികച്ച വ​ള​ർ​ച്ച കൈ​വ​രി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ൽ യാത്രക്കാരിൽ നേ​രി​യ കു​റ​വു​ണ്ടാ​യ​ി.

2,12,07,262 യാ​ത്ര​ക്കാ​രു​മാ​യി വ​ള​ർ​ച്ച​യി​ൽ ചെ​ന്നൈ മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 14.2% വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. കോ​യ​മ്പ​ത്തൂ​ർ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മു​ൻ വ​ർ​ഷം 25,57,263 ആ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 29,04,611 ആ​യി ഉ​യ​ർ​ന്നു, 13.6% വ​ള​ർ​ച്ച. മ​റ്റ് ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ത​മാ​യ എ​യ​ർ ട്രാ​ഫി​ക് ക​ണ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ട്രി​ച്ചി​യും മ​ധു​ര​യും യ​ഥാ​ക്ര​മം 16.5%, 13% വ​ള​ർ​ച്ചാ നി​ര​ക്ക് പ്ര​ക​ട​മാ​ക്കി.

തൂ​ത്തു​ക്കു​ടി​യി​ലെ ട്രാ​ഫി​ക്കി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. 1.4% കു​റ​ഞ്ഞു. മൊ​ത്തം 1,99,761 യാ​ത്ര​ക്കാ​ർ. അ​തേ​സ​മ​യം, സേ​ലം അ​സാ​ധാ​ര​ണ​മാ​യ കു​തി​ച്ചു​ചാ​ട്ടം പ്ര​ക​ട​മാ​ക്കി. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 318 യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 42,568 ആ​യി ഉ​യ​ർ​ന്നു.