കൊട്ടിക്കലാശം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്
1418508
Wednesday, April 24, 2024 6:26 AM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നു വൈകുന്നേരം അഞ്ചുമുതല്‍ ആറുവരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍കൂടി എത്തി സ്റ്റേഡിയം പരിസരത്തു സമാപിക്കുന്ന തരത്തിലാണ് അനുമതി നല്കിയിരിക്കുന്നതെന്നു ജില്ലാ പോലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു.
സ്റ്റേഡിയം ബൈപാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം- പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകുന്നേരം ആറിനു കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജെ, നാസിക് ഡോള്‍ എന്നിവ അനുവദിക്കില്ല.
രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍തന്നെ റാലി സംഘടിപ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.