പ്ലാച്ചിമടയിൽ കോളാവിരുദ്ധ സമരസമിതി 22-ാം വാർഷിക പ്രതിഷേധദിനാചരണം
1418201
Tuesday, April 23, 2024 12:46 AM IST
പ്ലാച്ചിമട: എൽഡിഎഫ് സർക്കാർ നിയോഗിച്ച ഉന്നതാധികാരസമിതി കണ്ടെത്തിയ ഭൂഗർഭ ജല ചൂഷണമടക്കമുള്ള കുറ്റങ്ങളിൽ കോള കമ്പിനിയെ ശിക്ഷിച്ച് അവരിൽനിന്നും നഷ്ടപരിഹാരം ഇടാക്കി പ്പാച്ചിമടയിലെ ഇരകൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പ്ലാച്ചിമടയിൽപ്രതീകാത്മകമായി സർക്കാരിനെ കുറ്റ വിചാരണ നടത്തി.
കോളവിരുദ്ധ സമരത്തിന്റെ 22-ാം വാർഷികത്തിലായിരുന്നു സമരസമിതിയും ഐക്യദാർഢ്യസമിതിയും കുറ്റവിചാരണ നടത്തിയത്.
22 വർഷമായി നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് 22 കുടങ്ങൾ കമഴ്ത്തിപ്പിടിച്ചുകൊണ്ടായിരുന്നു സ്ത്രീകൾ വിചാരണ പ്രതിഷേധസമരത്തിൽ ആണിനിരന്നത്. സർക്കാരിനെതിരെ കുറ്റപത്രം വായിച്ച് സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ അധ്യക്ഷത വഹിച്ചു.
ഐകൃദാർഢ്യസമിതി കൺവീനർ ഇസാബിൻ അബ്ദുൾ കരീം, വി.ബിജു, കെ.സി. അശോക്, ഗോപാലൻ മലമ്പുഴ, രഞ്ജിത്ത് വിളയോടി, കെ.സുന്ദരൻ, കെ.ശാന്തി, വി.പി. നിജാമുദീൻ, പി. മുത്തലക്ഷ്മി അമ്മ, ജെ.പഞ്ചമി, എം. തങ്കവേലു, ബാലചന്ദ്രൻ പുതുവയൽ, എം.എൻ. ഗിരി, എൻ. ശെൽവി എന്നിവർ പ്രസംഗിച്ചു.