കെസിവൈഎം "പത്താമുദയം’ കാർഷിക കൂട്ടായ്മ ശ്രദ്ധേയമായി
1418501
Wednesday, April 24, 2024 6:26 AM IST
പാലക്കയം : കാർഷിക മേഖലയായ പാലക്കയത്തെ യുവജനങ്ങൾ ഒരുമിച്ച് കൂടി തയാറാക്കിയ പരിപാടി "പത്താമുദയം : പത്ത് തൈ നട്ടാലോ’ കാർഷിക കൂട്ടായ്മ ശ്രദ്ദേയമായി. പാലക്കയം സെന്റ് മേരീസ് ഇടവകയിലെ കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 9.30ന് ആരംഭിച്ച പരിപാടി പാലക്കയം പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ കർഷകനും നിരവധി കാർഷിക മേഖല പ്രവർത്തനങ്ങളിൽ മികവുറ്റ സംഘാടകനുമായ ചാർളി മാത്യൂ പാലക്കുഴി മുഖ്യപ്രഭാഷണം നടത്തി.
ബോക്ക് പഞ്ചായത്തംഗം തങ്കച്ചൻ പാറക്കുട്ടി, വാർഡ് മെംബർ തനുജ രാധാകൃഷ്ണൻ, ബെറ്റി ലോറൻസ്, സെബാസ്റ്റ്യൻ കുന്നുംഭാഗത്ത്, മന്യ സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.