വടക്കാഞ്ചേരിയിൽ ആവേശപൂർവം കെ. രാധാകൃഷ്ണന്റെ കൊട്ടിക്കലാശം
1418675
Thursday, April 25, 2024 1:34 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ വിവിധ മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള പ്രകടനം വടക്കാഞ്ചേരി പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച് ഓട്ടുപാറ സെന്ററിൽ സമാപിച്ചു.
എൽഡി എഫിന്റെ നേതൃത്വത്തിലുള്ള പ്രകടനം ഓട്ടുപാറ സെന്ററിൽനിന്ന് ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്തു സമാപിച്ചു. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.
മൂന്നു വിഭാഗത്തെയും പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടിവന്നു. നൂറുകണക്കിനു പോലീസുകാരെ വടക്കാഞ്ചേരിയിൽ വിന്യസിച്ചിരുന്നു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ ഉത്രാളിക്കാവ് വരെ വാഹനഗതാഗതവും തടസപ്പെട്ടു.