പ്രദേശവാസികൾക്ക് കൗതുകക്കാഴ്ചയായി നഗരത്തിലെത്തിയ സ്ലെൻഡർ ലോറീസ്
1418500
Wednesday, April 24, 2024 6:26 AM IST
കോമ്പത്തൂർ: ഉക്കടം നഗരത്തിലെത്തിയ സ്ലെൻഡർ ലോറിസ് എന്ന ജീവിയെ കണ്ടത് പ്രദേശ വാസികൾക്കിടയിൽ അപൂർവകാഴ്ച്ചയായി. നാട്ടുകാർ അറിയിച്ചതിനെ തുർന്ന് ഗ്രീൻ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജീവിയെ സുരക്ഷിതമായി രക്ഷിച്ചു.
ഇടതൂർന്ന വനപ്രദേശങ്ങളിൽ കാണപ്പെടുന്ന രാത്രികാല സസ്തനിയായ സ്ലെൻഡർ ലോറിസിനെ ആദ്യമായാണ് നഗരപ്രദേശത്ത് കണ്ടത്. പാലക്കാട്, മധുക്കര തുടങ്ങിയ പശ്ചിമഘട്ടത്തോട് ചേർന്നുള്ള വനപ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.
ഐയുസിഎൻ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജീവിയാണ് സ്ലെൻഡർ ലോറിസെന്ന് വനംവകുപ്പ് പറഞ്ഞു.