ബൈക്ക് യാത്രികന് അപകടത്തില്‍ മരിച്ചു
1546104
Monday, April 28, 2025 12:42 AM IST
കൊടകര: നെല്ലായിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ വെള്ളാനി വീട്ടില്‍ ഗിരിജനാണ്(63) മരിച്ചത്. കഴിഞ്ഞ രാത്രി ഏഴരയോടെ നെല്ലായി ദേശീയപാതയിലായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കൊടകര പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുനന്ദ. മക്കള്‍: വിവേക്, ശോബിത.