കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും പ്രൗഢഗംഭീരമായി
1572828
Friday, July 4, 2025 6:34 AM IST
കോട്ടപ്പുറം: കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമാശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെന്റ് തോമസ് കപ്പേളയിൽ നടന്ന വിശുദ്ധ തോമസിന്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെന്റ് തോമസ് കപ്പേളയിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദികരും സന്യസ്ത വൈദികരും ദിവ്യബലിയിൽ സഹകാർമികരായി.
കോട്ടപ്പുറം രൂപത വാർഷിക പദ്ധതിയുടേയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാൻഡിന്റെ കവർ സോംഗിന്റെ പ്രകാശനവും ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും നടന്നു.
ഊട്ടുനേർച്ച ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആശീർവദിച്ചു. ആയിരങ്ങൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു. തിരുകർമങ്ങൾക്ക് മുന്നോടിയായി കോട്ടപ്പുറം സെന്റ്് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് നടന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദികരും അണിനിരന്നു.