കനത്തമഴയില്‍ തൊഴുത്ത് തകര്‍ന്നു പശു ചത്തു; മറ്റൊരു പശുവിന് പരിക്ക്
1572831
Friday, July 4, 2025 6:34 AM IST
ചെങ്ങാലൂര്‍: രണ്ടാംകല്ലില്‍ കനത്ത മഴയില്‍ തൊഴുത്ത് തകര്‍ന്നുവീണ് പശു ചത്തു. ഒരു പശുവിന് പരിക്കേറ്റു. ഇന്നലെ രാവിലെ മഞ്ഞളി ജോസിന്റെ തൊഴുത്താണ് ഇടിഞ്ഞുവീണത്.
കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് പശുക്കളുടെ ദേഹത്ത് പതിക്കുകയായിരുന്നു. കറവിനായി ജോസ് തോഴുത്തിന്‍ അടുത്ത് എത്തിയപ്പോഴാണ് തൊഴുത്ത് തകര്‍ന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പുതുക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സും രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് പശുക്കളെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഒരു പശു ചത്തിരുന്നു.