സഹൃദയ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ എംബിഎ ബാച്ച് ഉദ്ഘാടനം ചെയ്തു
1572416
Thursday, July 3, 2025 2:03 AM IST
കൊടകര: സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പത്താമത് എംബിഎ ബാച്ച് ആഘസ് 2025-ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ലിമിറ്റഡ് ഡയറക്ടർ ടി.എസ്. അനന്തരാമൻ വിശിഷ്ടാതിഥിയായിരുന്നു. സിംസ് മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ എംബിഎ വിദ്യാർഥികൾക്ക് വിദ്യാരംഭ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളജ് ന്യൂസ്ലെറ്റർ - സ്പെക്ട്രം 2025 മുഖ്യാതിഥിക്കു കൈമാറി മാനേജർ പ്രകാശനം ചെയ്തു. 2024-25 അധ്യയനവർഷത്തിലെ സിംസിന്റെ അക്കാദമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു.
പ്രഫ. ദീപ്തികുമാർ, അസോസിയേറ്റ് പ്രഫസർ റവ. ഡോ. ബിനോയ് തോമസ്, പ്രഫ. നോയൽ വിൽസണ്‍, പ്ലേസ്മെന്റ് ഓഫീസർ ജോസഫ് ബാസ്റ്റിൻ, അക്കൗണ്ട് ഓഫീസർ ഡെറിൻ ഡേവിസ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വിദ്യാർഥികൾക്ക് ബിഷപ് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ സിംസ് സ്കോളർഷിപ്പുകളും മെറിറ്റ് സ്കോളർഷിപ്പുകളും സമ്മാനിച്ചു.
സിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ്, പൂർവവിദ്യാർഥി ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.