ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​വും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി സ്‌​കൂ​ള്‍ കോ​ള​ജ് ത​ല​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഏ​ക​ദി​ന എ​ഐ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഡി​സ്മാ​സ് ലാ​ബി​ല്‍ വ​ച്ച് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ​നും ഗൂ​ഗി​ള്‍ സ​ര്‍​ട്ടി​ഫൈ​ഡ് എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ഫാ. ​ടെ​ജി കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.