സെന്റ് ജോസഫ്സ് കോളജില്‍ "ഋതു' ലോഗോ പ്രകാശനം ചെയ്തു
1572411
Thursday, July 3, 2025 2:02 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന "ഋതു' അന്തര്‍ദേശീയ പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന്റെ പുതുക്കിയ ലോഗോ പ്രകാശനം ഇന്നസെന്റ്് സോണറ്റ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യ ക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ്് മനീഷ് അരിക്കാട്ട്, അധ്യാപകരായ ലിറ്റി ചാക്കോ, ഷിബിത ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്, വൈസ് പ്രസിഡന്റ്് ടി.ജി. സിബിന്, എം.എസ്. ദാസന് എന്നിവര്‍ പ്രസം ഗിച്ചു.
തൃശൂര്‍ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 18, 19 തീയതികളില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇരുപത്തഞ്ചിലധികം പരിസ്ഥിതി സൗഹാര്‍ദ സിനിമകളും ഡോക്യൂമെന്ററികളും പ്രദര്‍ശിപ്പിക്കും.