കാടുകുറ്റിയിൽ കുടുംബശ്രീ സിഡിഎസ് വാർഷികം
1572405
Thursday, July 3, 2025 2:02 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സി ഡിഎസ് ചെയർപേഴ്സൺ അശ്വതി മഹേഷ് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് അഞ്ജലി സത്യനാഥ് മുഖ്യാതിഥിയായി.
വിവിധ മേഖലകളിൽ മികവുപുലർത്തിയവരെയും സിഡിഎസിലെ മുതിർന്ന അംഗത്തെയും 100 തൊഴിൽ ദിനം പൂർത്തീകരിച്ച മുതിർന്ന അംഗങ്ങളെയും ഹരിതകർമസേനാംഗങ്ങളെയും ആദരിച്ചു. മികച്ച അയൽക്കൂട്ടം, മികച്ച എഡിഎസ്, മികച്ച സംരംഭങ്ങൾ എന്നിവയ് ക്കും ആദരവ് നൽകി.
ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ആദർശ്, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളായ പി.സി. അയ്യപ്പൻ, ബീന രവീന്ദ്രൻ, രാഖി സുരേഷ്, പി. വിമൽകുമാർ, മോഹിനി കുട്ടൻ, ലീന ഡേവിസ്, സഹകരണ ബാങ്ക് പ്രസിഡന്റ്് ഹാഷിം സാബു, പഞ്ചായത്ത് സെക്രട്ടറി അനുപമ എന്നിവർ പ്രസംഗിച്ചു.