പാടത്തിറങ്ങി ഞാറുനട്ട് വിദ്യാർഥികൾ
1572404
Thursday, July 3, 2025 2:02 AM IST
ചാലക്കുടി: പാടത്തിറങ്ങി ഞാറുനട്ട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി വിദ്യാലയത്തിലെ ഏഴാം ക്ലാസ്് വിദ്യാര്‍ഥികള്‍. കൂടപ്പുഴ അഗ്രോ റിസര്‍ച്ച് സെന്ററിലാണു വിദ്യാര്‍ഥികള്‍ കൃഷി ഇടത്തിലേക്ക് ഇറങ്ങി ഞാറുനട്ടത്.
ഞാറ് മുളപ്പിച്ചതും അതു വിഭാഗീകരിക്കുന്നതും നേരിട്ടുകാണാനുള്ള അവസരം വിദ്യാര്‍ഥി കള്‍ക്ക് ലഭിച്ചു. തുടര്‍ന്ന്, മെഷീനുപയോഗിച്ചുള്ള ഞാറുനടീല്‍ കണ്ടു. പിന്നീട് പാടത്തിറങ്ങി ഞാറ് നടാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് അവിടെ ഒരുക്കിയിരുന്നു.
കര്‍ഷക വേഷത്തില്‍ പാടത്ത് എത്തിയ വിദ്യാര്‍ഥികള്‍ ആണ്, പെണ് വ്യത്യാസമില്ലാതെ ഞാറുനടീൽ നടത്തിയത് പുതിയ അനുഭവമായി.
മഴമാപിനി നേരിട്ടുകാണുകയും മഴയുടെ അളവ് രേഖപ്പെടുത്തിയത് മനസിലാക്കുകയും ചെയ്തു. ബഡിംഗ് - ഗ്രാഫ്റ്റിംഗ് എന്താണെന്നും മേധാവികള്‍ വിശദീകരിച്ചുനല്കി.
കാറ്റിന്റെ ദിശയും വേഗതയും അളക്കുന്ന ഉപകരണങ്ങളും അന്തരീക്ഷോഷ്മാവ് അളക്കുന്നതും ബാഷ്പീകരണതോതും കു ട്ടികൾ മനസിലാക്കി. ഇതി ലൂടെ പഠനമുറിയില്‍ നിന്ന് പ്രകൃതിയിലേയ്ക്ക് ഇറങ്ങിയുള്ള പഠനരീതി വിദ്യാര്‍ഥികള്‍ക്കു സാധ്യമാക്കുകയായിരുന്നു.