വാഴാനി ട്രൈബൽ ഉന്നതിയിലേക്കുള്ള റോഡ് തകർന്നു
1572832
Friday, July 4, 2025 6:34 AM IST
പുന്നംപറമ്പ്: വാഴാനി കാക്കിനിക്കാട് ട്രൈബൽ ഉന്നതി ഊരിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിട്ടു. നാല്പതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേയ്ക്കുപോകുന്നത് ഈ റോഡിലൂടെയാണ്.
അവിടെ തന്നെയാണ് ട്രൈബൽ എൽപി സ്കൂളും സ്ഥിതിചെയ്യുന്നത്. റോഡിന്റെ പുനർനിർമാണം എത്രയുംവേഗംനടത്തി സഞ്ചാരയോഗ്യമാക്കാൻ ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികൃതർക്ക് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി പരാതി നൽകി.
പരാതി കണ്ടില്ലെന്നുനടിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വംനൽകുമെന്ന് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ, നേതാക്കളായ അഡ്വ. അഖിൽ പി.സാമുവൽ, വി.ജെ. ജമാൽ, പി. ദുർഗദാസ്, വിജോയ് കുറ്റിക്കാടൻ എന്നിവർ അറിയിച്ചു.