ദുക്റാന ഊട്ടുതിരുനാള് ഇന്ന്
1572414
Thursday, July 3, 2025 2:02 AM IST
ഇരിങ്ങാലക്കുട കത്തീഡ്രലിൽ
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ഇന്ന് ദുക്റാന ഊട്ടുതിരുനാള് നടക്കും. ഇരുപത്തയ്യായിരം പേര്‍ക്ക് ഒരുക്കുന്ന നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 7.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് അവിട്ടത്തൂര്‍ ഹോളിഫാമിലി പള്ളി വികാരി ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.
ഊട്ടുതിരുനാളിനു ലഭിക്കുന്ന സംഭാവനയില് ചെലവുകഴിഞ്ഞ് ബാക്കിവരുന്ന തുക മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി ഇടവകയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സാന്ത്വന സദനത്തിനായി നീക്കിവയ്ക്കും.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, തിരുനാള്‍ ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, പോള്‍ ചാമപറമ്പില്‍, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി, രഞ്ചി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. ജോര്‍ജ് പള്ളന്‍, ജോയിന്റ് കണ്‍വീനര്‍ ജോബി പള്ളായി എന്നിവര്‍ നേതൃത്വംനല്കും.