മരിയന്‍ എക്സിബിഷന് സംഘടിപ്പിച്ചു
1572826
Friday, July 4, 2025 6:34 AM IST
ഇരിങ്ങാലക്കുട: ആത്മീയരംഗത്തു മരിയന്‍ ചൈതന്യംപകർന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച മരിയന്‍ എക്സിബിഷന്.
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനംമുതല്‍ സ്വര്‍ഗാരോപണം വരെയുള്ള ജീവരിത്രം, തിരുനാളുകള്‍, പ്രത്യക്ഷീകരണങ്ങള്‍ എന്നിവ പ്രദര്ശനത്തിലുള്പ്പെട്ടിരുന്നു.
പ്രസിഡന്റ് അജയ് ബിജു, സെക്രട്ടറി റോഷന് ജോഷി, ജനറല്‍ കണ്‍വീനര്‍ പോള്‍ പയസ്, ജോയിന്റ് കണ്‍വീനര്‍മാരായ ഡേവീസ് ഷാജു, ആഷ്ലിന് കെ. ജെയ്സണ്‍ എന്നിവര്‍ നേതൃത്വംനല്കി.