സാക്ഷിയുടെ പ്രഥമ മുഹമ്മദ് റാഫി പുരസ്കാരം സമ്മാനിച്ചു
1535770
Sunday, March 23, 2025 7:03 AM IST
കൊടുങ്ങല്ലൂർ: സാക്ഷിയുടെ പ്രഥമ മുഹമ്മദ് റാഫി പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ടി.കെ.ഗംഗാധരന് സമ്മാനിച്ചു.പുലിസ്റ്റർ ബുക്സ് പ്രസിദ്ധീകരിച്ച "ദൈവം കെെയൊപ്പിട്ട കഥകൾ' എന്ന ഗ്രന്ഥമാണ് പുരസ്ക്കാരത്തിനായി പരിഗണിക്കപ്പെട്ടത്.
കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. സാക്ഷി പ്രസിഡന്റ് സെയ്താവൻ അധ്യക്ഷനായി.
കവി സെബാസ്റ്റ്യൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ആസ്പിൻ അഷറഫ്, സുനിൽ പി. മതിലകം, ഡാവിഞ്ചി സുരേഷ്, പി.ടി. മാർട്ടിൻ എന്നിവർ സംസാരിച്ചു. ടി.കെ.ഗംഗാധരൻ മറുപടി പ്രസംഗം നടത്തി.പി.എ. സീതി മാസ്റ്റർ സ്വാഗതവും പി.ആർ.ബാബു നന്ദിയും പറഞ്ഞു. ടി.കെ.ഗംഗാധരന്റെ "കനോലി കനാലിന്റെ തീരത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.