മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകര്‍ന്ന് കുട്ടികളെ ഉത്തമ പൗരന്മാരാക്കുകയാണ് അധ്യാപകരുടെ ചുമതല: ബിഷപ്
1513645
Thursday, February 13, 2025 2:02 AM IST
ഇരിങ്ങാലക്കുട: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്ന്നുനല്കി അവരെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തണമെന്നും അതിനായി എല്ലാ അധ്യാപകരും മുന്നിട്ടിറങ്ങണമെന്നും അത് അധ്യാപകരുടെ ചുമതലയാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷികപൊതുയോഗവും യാത്രയയപ്പുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. സീജൊ ഇരിമ്പന്‍, എഫ്സിസി കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ റിനി വടക്കന്‍, സിസ്റ്റര്‍ ലുസീന സിഎച്ച്എഫ്, നിധിന് ടോണി എന്നിവര്‍ പ്രസംഗിച്ചു.