സംസ്ഥാന സ്കൂൾ സീനിയർ ഹാൻഡ്ബോൾ കോച്ചിംഗ് ക്യാമ്പും ജഴ്സി വിതരണവും
1484872
Friday, December 6, 2024 5:58 AM IST
കാടുകുറ്റി: പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന 68-ാമത് ദേശീയ സ്കൂൾ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സ്കൂൾ ടീമി ന്റെ കോച്ചിംഗ് ക്യാമ്പ് അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. ജഴ്സി വിതരണവും നടന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ, വാർഡ് മെമ്പർമാരായ മോളി തോമസ്, വർക്കി തേലക്കാട്ട്, സ്കൂൾ മാനേജർ സി.എ. ഷാജി, പിടിഎ പ്രസി ഡന്റ്് പി.ആർ. രാജേഷ്, പ്രിൻസിപ്പൽ ഐ. ജയ, ഹെഡ്മിസ്ട്രസ് എം.പി. മാലിനി എന്നിവർ പ്രസം ഗിച്ചു.
16 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം 32 ഹാൻഡ്ബോൾ താരങ്ങൾക്കൊപ്പം നാല് ഒഫീഷ്യൽസും അടങ്ങിയതാണ് ടീം. അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ജിബി വി. പെരേപ്പാടൻ മുഖ്യ പരിശീലകനായും ബിജു ആന്റണി, എ.എസ്. അർജുൻ എന്നിവർ സഹപരിശീലകരും പി.പി. രമ മാനേജരുമായിട്ടുള്ള ടീം നാളെ മത്സരത്തിനായി ലുധിയാനയിലേ ക്കു തിരിക്കും.